പൊതുവായ വിവരങ്ങൾ
എന്താണ് ഡ്യൂറൽ ആർട്ടീരിയോ വെനസ് ഫിസ്റ്റുല (DAVF)?

തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്ന അപൂർവരോഗമാണ് ഡ്യൂറൽ ആർട്ടീരിയോ വേനസ് ഫിസ്റ്റുല അല്ലെങ്കിൽ ഡ്യൂറൽ ഫിസ്റ്റുല. ധമനികളും ( ശുദ്ധരക്തം വഹിക്കുന്നവ) സിരകളും ( അശുദ്ധരക്തം വഹിക്കുന്നവ) തമ്മിലുള്ള തലച്ചോറിൻ്റെ ഉപരിതലത്തിൽ കാണപ്പെടുന്ന അസാധാരണമായ ബന്ധത്തെ ഡ്യൂറഫിസ്റ്റുല എന്ന് വിളിക്കപ്പെടും. നട്ടെല്ല്ഭാഗത്ത്, ഇത് നാഡിവേരിന്റെ ഉപരിതലത്തിൽ സ്ഥിതിചെയ്യും. രക്തപ്രവാഹം ഈ ചെറിയ രക്തക്കുഴലുകളെ മറികടക്കും, അതിനാൽ ധമനികളിലെ മർദ്ദം നേരിട്ട് സിരകളിലേക്ക് പകരുന്നു, സിരകളിൽ സാധാരണയായി വളരെ താഴ്ന്ന മർദ്ദമാണ് കാണപ്പെടുന്നത് അത് കാരണം സിര വികസിക്കുകയോ അല്ലെങ്കിൽ ബലൂൺ പോലെ വീർത്തുവരികയോ ചെയ്യും.തലച്ചോറിലെ സിരകളിലെ മർദ്ദം വർദ്ധിക്കുന്നതു കാരണം അത് പൊട്ടി രക്തസ്രാവത്തിന് കാരണമാവുകയുംചെയ്യും. തലച്ചോറിൽ നിന്ന ്ഹൃദയത്തിലേക്കുള്ള സാധാരണ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി തലച്ചോറിനുള്ളിലെ മർദ്ദം വർദ്ധിപ്പിക്കാനും ഇതിന്കഴിയും. സമ്മർദ്ദത്തിന്റെ ഈ വർദ്ധനവ് വിവിധ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. നട്ടെല്ല് ഡ്യൂറൽ ഫിസ്റ്റുലയിൽ, മർദ്ദം സുഷുമ്നാനാഡിയുടെ സിരകളിലേക്ക് പകരുകയും അതിന്റെ പ്രവർത്തനത്തെ ബാധിക്കുകയുംചെയ്യുന്നു.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?

ഡ്യൂറൽ ഫിസ്റ്റുല ചിലരിൽ വളരെക്കാലം രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിലനിൽക്കും. രോഗികൾക്ക് തലവേദന അനുഭവപ്പെടാനും ചെവിയിൽ മുഴങ്ങുന്ന ശബ്ദം (ടിന്നിടസ്), ഫിറ്റ്സ് (അപസ്മാരം), ഓർമ്മക്കുറവ് അസ്വസ്ഥതകൾ (വൈജ്ഞാനികവൈകല്യം). അഥവാ രക്തസ്രാവം സംഭവിക്കുകയാണെങ്കിൽ, കടുത്തതലവേദന, ഛർദ്ദി, ബോധംനഷ്ടപ്പെടുക അല്ലെങ്കിൽ അവയവങ്ങളുടെ പക്ഷാഘാതം, ചിലപ്പോൾ ഈ ലക്ഷണങ്ങൾ ജീവന് ഭീഷണിവരെയുണ്ടാകാം.

സ്പൈനൽ ഡ്യൂറൽ ഫിസ്റ്റുലയിൽ ശരീരത്തിൻ്റെ താഴേക്ക് രണ്ട് കാലുകളിലേക്കുള്ള ബലം പതുക്കെപതുക്കെ കുറഞ്ഞ് വരാനും, മലമൂത്രവിസർജ്ജത്തിന് പ്രയാസവും, രണ്ട് കൈകാലുകളിലും സ്പർശം, വേദന തുടങ്ങിയ സംവേദനം കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു. ചിലപ്പോൾ മുകളിൽ പറഞ്ഞ പ്രകാരമുള്ള ലക്ഷണങ്ങൾ പെട്ടന്ന് തന്നെ ഉണ്ടാകാം.

എങ്ങനെ കണ്ട്പിടിക്കാം?

സാധാരണയായി സിടി സ്കാൻ അല്ലെങ്കിൽ ആധുനിക എം. ആർ. ഐ സ്കാൻ പരിശോധനയിലൂടെയാണ് ഈ അസുഖം കണ്ട്പിടിക്കുന്നത്. എം.ആർ.ഐ, ആൻജിയോഗ്രാം എന്നീ പരിശോധനയിലൂടെ ഇതിൻ്റെ രോഗനിർണയവും അതിനെ തുടർന്ന് ചികിത്സാരീതി ആസൂത്രണം ചെയ്യുന്നതിനും വേണ്ടി ആവശ്യമായ മിക്കവിവരങ്ങളും ഈ പരിശോധനയിലൂടെ ലഭിക്കും. കൈയുടെ സിരകളിലേക്ക് (ഇൻട്രാവൈനസ്) കുത്തിവച്ച (കോൺട്രാസ്റ്റ്മരുന്ന് ) സാധാരണയായി ഈ രോഗ നിർണയത്തിന് ആവശ്യമായിവരാറില്ല എങ്കിലും ചിലപ്പോൾ ശരിയായ രോഗനിർണ്ണയത്തിന് ഇത് ആവശ്യമായിവന്നേക്കാം. അതുപോലെ നട്ടെല്ല ്ഡ്യൂറൽഫിസ്റ്റുലയുടെ മൂല്യനിർണ്ണയത്തിനായുള്ള രോഗനിർണ്ണയത്തിന് എന്തെങ്കിലും സംശയം ഉണ്ടാകുമ്പോഴും രോഗത്തിന്റെ കൃത്യമായസ്ഥാനം കണ്ടെത്തുന്നതിനും സാധാരണയായി കോൺട്രാസ്റ്റ് മരുന്ന് നൽകാറുണ്ട്.

തലച്ചോറിന്റെയോ, നട്ടെല്ലിന്റെയോ രോഗനിർണയത്തിനും ചികിത്സാരീതികൾ തീരുമാനിക്കാനും ഉള്ള ഒരു പരിശോധനയാണ് ആൻജിയോഗ്രാം. പ്രാദേശികമായി അനസ്തേഷ്യ നൽകിയതിനു ശേഷം സാധാരണയായി തുടയിലെ ഒരു രക്തക്കുഴലിലൂടെയാണ് (femoral artery) ഈ പരിശോധന നടത്തുന്നത്. ഒരു ചെറിയ നിക്ക് വഴി ഒരുചെറിയ ട്യൂബ് (ധമനിയുടെആവരണം) സ്ഥാപിക്കുന്നു, കൂടാതെ നീളമുള്ള ട്യൂബുകൾ (കത്തീറ്ററുകൾ) ഉപയോഗിച്ച് കഴുത്തിന്റെയും തലയുടെയും ആൻജിയോഗ്രാമും നമുക്ക് ലഭിക്കും. ഈ പരിശോധന വേദനയില്ലാത്തതും, ഇത് പൂർത്തിയാക്കാൻ 45 മിനിറ്റ് മുതൽ ഒരുമണിക്കൂർ വരെ എടുത്തേക്കാം. പരിശോധനയ്ക്ക് ശേഷം, ആർട്ടറിയിൽ സ്ഥാപിച്ചിരിക്കുന്ന ട്യൂബ് നീക്കം ചെയ്യുകയും രക്തസ്രാവം തടയാൻ ധമനിയിൽ താൽക്കാലികമായി അമർത്തിപ്പിടിക്കേണ്ടതായി വന്നേക്കാം. ആൻജിയോഗ്രാം പരിശോധനയ്ക്ക്ശേഷം കാലുകൾ കുറച്ച് സമയം അനക്കാതെ വയ്ക്കേണ്ടി വരും. എന്നാൽ അടുത്ത ദിവസം നടക്കുവാൻ സാധ്യമാണ്.

നട്ടെല്ല് ഡ്യൂറൽ ഫിസ്റ്റുലയ്ക്ക്, കശേരുക്കൾക്ക് നൽകുന്ന രക്തക്കുഴലുകൾ (ധമനികൾ) പരിശോധിക്കും . സിരകൾക്ക് വിതരണം ചെയ്യുന്ന ധാരാളം ധമനികൾ ഉള്ളതിനാൽ നടപടിക്രമം ദൈർഘ്യമേറിയതായിരിക്കും. ഞങ്ങളുടെ ആശുപത്രിയിൽ, എം.ആർ.ഐ വഴി രോഗംസ്ഥലം സ്ഥിരീകരിച്ച ശേഷം മാത്രം ആൻജിയോഗ്രാം ചെയ്യുന്നു.

റഫറൽ

ക്ലിനിക്കൽ ലക്ഷണങ്ങൾ ചിലപ്പോൾ വ്യക്തമല്ലാത്തതായിരിക്കാം,അതുപോലെ രോഗം വളരെ അപൂർവമായതിനാൽ, നിങ്ങളുടെ ലക്ഷണങ്ങൾക്ക് മറ് റ്കാരണങ്ങൾ കൂടിഉണ്ടായേക്കാം. തുടക്കത്തിൽ രോഗനിർണ്ണയത്തിനായി ഫിസിഷ്യൻ/ന്യൂറോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്. എം.ആർ.ഐ.,ടി. സി.ടി, പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്താൽ, ചിലപ്പോൾ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.

എന്താണ് ചികിത്സ?

മിക്ക സാഹചര്യങ്ങളിലും ഈ അസുഖത്തിന് ഫലപ്രദമായ ചികിത്സ ഇപ്പോൾ സാദ്ധ്യമാണ്. സാധാരണയായി എൻഡോവാസ്കുലർ ചികിത്സപോലുള്ള താക്കോൽദ്വാര ചികിത്സകളാണ് കൂടുതലായി പരിഗണിക്കപ്പെടുന്നത്.എൻഡോവാസ്കുലർ ചികിത്സയിൽ, ആർട്ടറിയിൽ ഒരുചെറിയട്യൂബ് (ആവരണം) സ്ഥാപിക്കുകയും ഈട്യൂബിലൂടെ ചെറുതും സൂക്ഷ്മവുമായ ട്യൂബുകൾ രക്തക്കുഴലിലേക്ക് (ധമനികൾ) എടുക്കുകയും അസാധാരണമായ രക്തക്കുഴലുകളുടെ മുഴുവൻ കണ്ണികളിലേക്കും ഉചിതമായമരുന്ന ്കുത്തിവച്ച് അടയ്ക്കുകയും ചെയ്യുന്നു. ആൻജിയോഗ്രാഫിസ്യൂട്ടിലെ എക്സ്-റേയുടെസഹായത്തോടെയാണ് ഈചികിത്സാരീതി നടത്തുന്നത്. എഥിലീൻ വിനൈൽ ആൽക്കഹോൾ (ഒനിക്സ്, സ്ക്വിഡ്മുതലായവ) അല്ലെങ്കിൽ അക്രിലേറ്റ് (എൻ-ബ്യൂട്ടൈൽ സയനോ ആക്രിലേറ്റ്) പോലെയുള്ള മരുന്ന് കൊണ്ട് ഫിസ്റ്റുല ചികിത്സിക്കുന്നു.

ചിലപ്പോൾ, കോയിലുകൾ ഉപയോഗിച്ചും ഫിസ്റ്റുല തടയാൻ കഴിയും. ഫിസ്റ്റുലയുടെ സ്ഥാനം അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം എടുക്കുന്നത്. എത്ര കോയിലുകൾ ആവശ്യമാണ് എന്നത് ഫിസ്റ്റുലയുടെ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. സങ്കീർണ്ണതയെ ആശ്രയിച്ച് ഈ ചികിത്സാരീതി 3 മണിക്കൂർ മുതൽ 4 മണിക്കൂർ വരെ എടുത്തേക്കാവുന്ന ചികിത്സ ജനറൽ അനസ്തേഷ്യയിലാണ് നടത്തുന്നത്. തലച്ചോറിലോ സുഷുമ്‌നാനാഡികളിലോ സിരകളിലോ രക്തംകട്ടപിടിക്കുന്നത് തടയാൻ മരുന്ന് ആരംഭിച്ചേക്കാം.4-5 ദിവസത്തിനു ശേഷം മറ്റു കുഴപ്പമൊന്നുമില്ലെങ്കിൽ രോഗിയെ ചികിത്സയ്ക്ക്ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്യുന്നു.

തുടർ ചികിത്സകൾ

പതിവ് ഫോളോ -അപ്പ് ഇടവേളകൾ 1,3,6 ഉം 12 മാസവും അതിനുശേഷമുള്ള വാർഷത്തിലൊരിക്കലുമായിരിക്കും. രക്തംകട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ സാധാരണയായി ഒരുമാസത്തേക്ക് രോഗിക്ക് ആവശ്യമാണ്. എന്നാൽ ഇത് രോഗത്തിൻ്റെ തീവ്രതയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്.

ചില സാഹചര്യങ്ങളിൽ കൈകാലുകൾക്കുള്ള ബലക്കുറവോ സംസാരത്തിലെ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ ഫിസിയോതെറാപ്പി അല്ലെങ്കിൽ സ്പീച്ച്തെറാപ്പി നിർദ്ദേശിക്കപ്പെടുന്നു.

ഫിസ്റ്റുല പൂർണ്ണമായി അടച്ചതിനു ശേഷം സാധാരണയായി ഫിസ്റ്റുല അടഞ്ഞിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനും അല്ലെങ്കിൽ വീണ്ടും വന്നിട്ടുണ്ടോ എന്ന ്കണ്ടെത്തുന്നതിന് എം. ആർ. ഐ, ആൻജിയോഗ്രാം പോലുള്ള ഫോളോ- അപ്പ് പരിശോധനകൾ ആവശ്യമാണ്. ചില സാഹചര്യങ്ങളിൽ ഫിസ്റ്റുല ഒരേ സ്ഥലത്ത്(ആവർത്തനം) അല്ലെങ്കിൽ വ്യത്യസ്തസ്ഥലത്ത് വീണ്ടും ഉണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാനും, അതിന് കൂടുതൽ പരിശോധനകൾ ഇതിലൂടെ അറിയാൻ കഴിയും. ഫിസ്റ്റുലയിലേക്ക് മരുന്ന് വ്യാപിക്കുന്നത് അപര്യാപ്തമാണെങ്കിൽ നട്ടെല്ല് ഡ്യൂറൽ ഫിസ്റ്റുല തിരിച്ചുവന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ, തുടർ എംബൊലൈസേഷനോ ശസ്ത്രക്രിയയ്‌ക്കോ വിധേയനാകേണ്ടിവന്നേക്കാം